Breaking News

വർക്കല പാപനാശം ബീച്ചിൽ 18കാരനെ തിരയിൽപ്പെട്ടു കാണാതായി

വർക്കല: പാപനാശം ബീച്ചിൽ 18കാരനെ തിരയിൽപ്പെട്ടു കാണാതായി. പാപനാശം ബീച്ചിൽ കടലിൽ കുളിക്കവേ 18കാരൻ തിരയിൽപ്പെട്ട് കാണാതായി. തമിഴ്നാട് സ്വദേശിയായ മുഹമ്മദ് അഫ്സൽ (18) ആണ് കാണാതായത്.

ഇന്ന് രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചിൽ എത്തിയ അഫ്സൽ കടലിൽ കുളിക്കുന്ന തിനിടെ വലിയ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുക യായിരുന്നു. ശക്തമായ അടിയൊഴുക്കിൽപ്പെട്ടതിനെ തുടർന്ന് യുവാവിനെ കാണാതായതായി ടൂറിസം പോലീസ് അറിയിച്ചു.

യുവാവ് തിരയിൽപ്പെടുന്നത് ദൂരത്ത് നിന്നു കണ്ട ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് യുവാവ് കടലിനടിയിലൂടെ ഒഴുകിപ്പോയെന്നാണ് വിവരം. തുടർന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും ചേർന്ന് മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

യുവാവിനായി കടലിൽ തിരച്ചിൽ തുടരുകയാണ്. അഫ്സൽ നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്നതായി പോലീസിൽ നിന്നും വിവരം ലഭിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *