
കല്ലമ്പലം: നാവായിക്കുളം പ്രദേശത്ത് 11 വയസ്സുകാരനെ കയറിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിനായകൻ (11) ആണ് മരിച്ചത്. നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻ വീട്ടിൽ ഓട്ടോ ഡ്രൈവറായ അശോകൻ–ശാന്തി ദമ്പതികളുടെ ഏക മകനാണ് വിനായകൻ (ബാലു).

സംഭവം നടന്ന ദിവസം രാവിലെ 10 മണി യോടെയാണ് നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ മുറിക്കുള്ളിൽ തൊട്ടിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങിയ നിലയിൽ കുട്ടിയെ മാതാവ് കണ്ടെത്തിയത്. ഉടൻ ബന്ധുക്കൾ ചേർന്ന് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ബന്ധുവിന്റെ കുഞ്ഞിന് വേണ്ടി മുറിക്കുള്ളിൽ കെട്ടിയിരുന്ന തൊട്ടിൽ കയറിലാണ് വിനായകനെ കണ്ടെത്തിയത്. സഹപാഠികളോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ച അപകടമാണോ യെന്ന സംശയത്തിലാണ് ബന്ധുക്കൾ. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …