Breaking News

സ്വര്‍ണ്ണം കടത്താന്‍ ടെലിഗ്രാം ഗ്രൂപ്പ്; പേര് സി.പി.എം കമ്മിറ്റി

സ്വപ്‌നയും സരിത്തും

കൊച്ചി: സ്വര്‍ണ്ണം കടത്താന്‍വേണ്ടി ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചിരുന്നുവെന്നും സി.പി.എം കമ്മിറ്റിയെന്നായിരുന്നു ഗ്രൂപ്പിന്റെ പേരെന്നും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്ത്. എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിലാണ് സരിത്ത് മൊഴി നല്‍കിയത്.
ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണെന്നും തന്നെയും മറ്റുള്ളവരെയും ഗ്രൂപ്പില്‍ അംഗമാക്കുകയായിരുന്നുവെന്നും സരിത്തിന്റെ മൊഴിയില്‍ വിശദീകരിക്കുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണ പദ്ധതി തന്റെ ആശയമായിരുന്നുവെന്ന ശിവശങ്കറിന്റെ മൊഴിയും പുറത്തുവന്നിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മിനിട്ടസ് ഉണ്ടായിരുന്നില്ലെന്നും ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *