Breaking News

സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു

ആന്റണി.കെ.വി, ഡെയ്‌സി മഠത്തിശ്ശേരി

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ ‘രചന’ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കുമായി സംസ്ഥാനാടിസ്ഥാനത്തില്‍ കഥ-കവിത വിഭാഗങ്ങളില്‍ നടത്തിയ 2019 ലെ സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
കഥാ വിഭാഗത്തില്‍ ആന്റണി.കെ.വി(ഓഫീസ് അറ്റന്റന്റ്, വില്‍പ്പന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ല) രചിച്ച ‘മരത്തണലിലെ മനുഷ്യന്‍’ എന്ന കഥയും, കവിതാ വിഭാഗത്തില്‍ ഡെയ്‌സി മഠത്തിശ്ശേരി (അധ്യാപിക, ജി.എല്‍.പി. സ്‌കൂള്‍, കുറുവ, വറ്റലൂര്‍, മലപ്പുറം ജില്ല) രചിച്ച ‘അഗളി’ എന്ന കവിതയുമാണ് അവാര്‍ഡിന് അര്‍ഹമായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *