Breaking News

സിനിമാ നിര്‍മാണരംഗത്തേക്ക് ചുവടു വച്ച് മമ്ത മോഹന്‍ദാസ്

നോയല്‍ ബെനും മമ്തയും

കൊച്ചി: വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളിമനസ്സിലും ഇടം നേടിയ മമ്ത മോഹന്‍ദാസ് നിര്‍മാണ രംഗത്തേക്ക് തിരിയുന്നു. മമ്തയും സുഹൃത്തും സംരംഭകനുമായ നോയല്‍ ബെനും ചേര്‍ന്നാണ് മമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിനു തുടക്കം കുറിച്ചത്. സിനിമയില്‍ നിന്ന് നേടിയ അംഗീകാരങ്ങള്‍ക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തില്‍ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മമ്ത അറിയിച്ചു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കുന്ന തങ്ങളുടെ പുതിയ പ്രോജക്ടില്‍ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാന്‍ കഴിയുമെന്നതും ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സവിശേഷതായി മമ്ത മോഹന്‍ദാസ് ചൂണ്ടിക്കാട്ടി. ഇനിയുമൊരുപാട് കാമ്പുള്ള കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അഭിപ്രായപ്പെട്ടു. മംമ്‌തയുടെ ആദ്യ നിര്‍മാണ സംരംഭത്തില്‍ മൂന്ന് ദേശിയ പുരസ്‌കാര ജേതാക്കള്‍ ഒരുമിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *