
തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിനുള്ള സാമ്പത്തിക സംവരണ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജമാഅത്തെ ഇസ്ലാമിയാണ് സംവരണ വിരുദ്ധ സമരത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് കോടിയേരി കുറ്റപ്പെടുത്തിയത്.
മുന്നാക്ക സംവരണത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസ്ലിം ലീഗ് മലക്കം മറിഞ്ഞെന്നും കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു. ഒരു ജാതിയിലും ഇല്ലാത്തവര്‍ക്കും മുന്നാക്ക സംവരണത്തില്‍ നേട്ടമുണ്ടാവും.