Breaking News

സമൂഹമാധ്യമങ്ങൾ കൈയ്യയടക്കി സ്ഥാനാർഥികൾ

വർക്കല: പണിമുടക്കുദിനത്തിലും സ്ഥാനാർഥികൾ വിശ്രമമില്ലാതെ വീടുകൾകയറി വോട്ട് തേടുമ്പോൾ അവരെ സഹായിക്കാൻ പാർട്ടിക്കാർ തിരഞ്ഞെടുക്കുന്നത് സമൂഹമാധ്യമങ്ങളാണ്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ സ്ഥാനാർഥികളുടെ വോട്ട് അഭ്യർഥന. എല്ലാ വോട്ടർമാരെയും നേരിൽ കാണാൻ കഴിയാത്തവർ സമൂഹമാധ്യമങ്ങൾ പ്രധാന പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ്. വോട്ടുതേടി വീട്ടിൽ എത്തുന്നവർ വീട്ടുകാരുടെ ഫോൺ നമ്പറും സംഘടിപ്പിച്ചാണ് പോകുന്നത്.
രാവിലെ വാട്‌സാപ്പിലൂടെ ഗുഡ്‌മോണിങ്ങും ഒപ്പം സ്ഥാനാർഥികളുടെ ചിത്രമൊക്കെയുള്ള സന്ദേശവും. പഴയകാലത്ത് വോട്ട് ചർച്ചയുടെ പ്രധാന കേന്ദ്രങ്ങളായിരുന്ന നാട്ടിൻപുറത്തെ ചായക്കടയും അവിടെ സ്ഥാനാർഥിയുടെ ചിത്രവും നൽകി വോട്ടുചോദിക്കുന്ന ആനിമേഷൻ ചിത്രവും വാഹനത്തിലൂടെ അനൗൺസ്‌മെന്റ് നടത്തിപ്പോകുന്ന പഴയകാല പരസ്യവും സമൂഹമാധ്യമങ്ങളിലൂടെ ഓർമിപ്പിച്ച് വോട്ട് തേടുകയാണ് സ്ഥാനാർഥികൾ.
പൊതു അഭ്യർഥനകളും മറ്റും നൽകി വോട്ട് കരസ്ഥമാക്കാൻ ശ്രമിക്കുകയാണ് സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും. സർക്കാരിന്റെ നേട്ടങ്ങളുമായി എൽ.ഡി.എഫും കോട്ടങ്ങളുമായി യു.ഡി.എഫും എൻ.ഡി.എ.യും ശക്തമായി പ്രചാരണരംഗത്തുണ്ട്. കോവിഡ് കാലത്ത് പുത്തൻ പ്രചാരണതന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്നണികൾ.

Related posts

Leave a Reply

Your email address will not be published. Required fields are marked *