വാരണാസി: കാശിയിലെ ദേവ് ദീപാവലിയോടനുബന്ധിച്ച് ആഘോഷ പരിപാടികളിലെ ശിവതാണ്ഡവ സ്തുതിക്ക് താളം പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. വാരണാസി സന്ദര്‍ശനത്തിനിടെയാണ് നരേന്ദ്ര മോദി ശിവതാണ്ഡവ സ്തുതി സ്വയംമറന്ന് ആസ്വദിച്ചത്. ശിവസ്തുതിക്കൊപ്പം ലേസര്‍ ഷോയും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. ലേസര്‍ ഷോയും അതിന് അനുബന്ധിച്ചുള്ള ശിവ താണ്ഡവ സ്തുതിയും താളം പിടിച്ച് ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലും ഈ വീഡിയോ ഉണ്ട്.