Breaking News

കരുത്തിന്റെ പര്യായം: കപ്പല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കരുത്തിന്റെ പര്യായമായി ഇന്ത്യന്‍ നാവികസേന. ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതോടെയാണ് ഇന്ത്യന്‍ നാവികസേന ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കരുത്തിന്റെ പര്യായമായി മാറിയത്. നാവികസേനയുടെ ഐഎന്‍എസ് രണ്‍വിജയ് എന്ന പടക്കപ്പലില്‍നിന്ന് തൊടുത്ത മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലിലെ കാര്‍ നിക്കോബാര്‍ ദ്വീപിനു സമീപത്തുണ്ടായിരുന്ന കപ്പലിനെ കൃത്യമായി തകര്‍ത്തു.
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അതിന് പിന്നാലെയാണ് ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. കപ്പലുകളെ തകര്‍ക്കാന്‍ സാധിക്കുന്ന ബ്രഹ്മോസ് കപ്പല്‍ വേധ സൂപ്പര്‍സോണിക് മിസൈല്‍ ആണ് ഇന്ന് വിക്ഷേപിച്ചത്.
ചൈനയുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ വന്‍തോതിലുള്ള ശക്തി പ്രദര്‍ശിപ്പിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പരീക്ഷണം. മൂന്ന് സേനകള്‍ക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യും റഷ്യയും സംയുക്തമായി വികസിപ്പിച്ച മിസൈല്‍ സംവിധാനത്തിന്റെ ഒന്നിലധികം പരീക്ഷണങ്ങളാണ് നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *