Breaking News

വിജയദശമി: ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലും ശിവഗിരിയിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ നിന്ന്‌

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലും ശിവഗിരിയിലും ആദ്യാക്ഷരം കുറിച്ച് കുന്നുകള്‍. വിദ്യാദേവതയായ സരസ്വതീദേവിയുടെ അനുഗ്രഹം തേടി പുലര്‍ച്ചെ മുതല്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലേക്ക് കുരുന്നുകളുമായി രക്ഷിതാക്കളെത്തി.
പതിവുപോലെ ശ്രീകോവിലിന് അകത്തായിരുന്നില്ല എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടന്നത്. ശ്രീകോവിലിന് അടുത്തുതന്നെയുള്ള ആഡിറ്റോറിയത്തിലായിരുന്നു സത്യനാരായണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ചടങ്ങുകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സാധാരണയില്‍നിന്ന് വ്യത്യസ്തമായി ക്ഷേത്ര തന്ത്രിയുടെ സമീപമിരുന്ന് ഇത്തവണ രക്ഷകര്‍ത്താക്കള്‍ തന്നെയാണ് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആനയിച്ചത്.
രക്ഷകര്‍ത്താവിന്റെ മടിയിരുന്നതുകൊണ്ടാവാം ഇത്തവണ കുരുന്നു കണ്ണുകളില്‍ മിഴിനീരണിഞ്ഞില്ല. പകരം കൗതുകത്താല്‍ വിടര്‍ന്ന കണ്ണുകളുമായാണ് അവര്‍ ഹരിശ്രീ കുറിച്ച് വിരല്‍ത്തുമ്പിലേക്ക് വിദ്യാ‌ദേവതയുടെ കടാക്ഷം ഏറ്റുവാങ്ങിയത്.

ശിവഗിരിയില്‍ കുട്ടികളെ എഴുത്തിനിരുത്താനെത്തിയവരുടെ നീണ്ട നിര

ശിവഗിരിയിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു. ശിവഗിരിയിലും കാര്‍മ്മികത്വത്തില്‍ രക്ഷകര്‍ത്താക്കളാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. നല്ല തിരക്കാണ് ശിവഗിരിയില്‍ അനുഭവപ്പെട്ടത്. കുട്ടികളെ എഴുത്തിനിരുത്താനെത്തിയ രക്ഷകര്‍ത്താക്കളുടെ നീണ്ട ക്യൂവാണ് രാവിലെ ശിവഗിരിയില്‍ കാണാനായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *