Breaking News

വര്‍ക്കല നഗരസഭയില്‍ പി.ഡി.പി നാലിടത്ത് മത്സരിക്കും

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ നാല് സീറ്റുകളില്‍ പി.ഡി.പി മത്സരിക്കും. നടയറ(9), കണ്വാശ്രമം(1), കോട്ടമൂല(23), മൈതാനം(24) എന്നീ സീറ്റുകളില്‍ യഥാക്രമം അനില്‍കുമാര്‍, ഷീബ, കലാം പോലീസ് മുക്ക്, ഷംനാദ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പി.ഡി.പി തിരുവനന്തപുരം ജില്ലാ ഇലക്ഷന്‍ കമ്മിറ്റി പ്രചരണവിഭാഗം ജനറല്‍ കണ്‍വീനര്‍ നടയറ ജബ്ബാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ക്കല നഗരസഭയിലെ പിന്നാക്ക അവസ്ഥയില്‍ നില്‍ക്കുന്ന, ദരിദ്ര ജനവിഭാഗങ്ങളില്‍ അധികവും താമസിക്കുന്ന വാര്‍ഡുകളിലാണ് പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതെന്ന് നടയറ ജബ്ബാര്‍ പറഞ്ഞു. അറവ് ശാല, ചവര്‍ പ്ലാന്റ് തുടങ്ങിയവയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ബഡ്‌സ് സ്‌കൂള്‍, വയോജന വിശ്രമകേന്ദ്രം(പകല്‍വീട്) എന്നിവ ഇതുവരെ നടപ്പിലാക്കാതെ മുനിസിപ്പാലിറ്റി മാറിമാറി ഭരിച്ച മുന്നണികള്‍ക്കെതിരായ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് കലാം പോലീസ് മുക്ക്, സെക്രട്ടറി ഷംനാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *