Breaking News

വയനാട്ടില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍: ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന

തണ്ടര്‍ ബോള്‍ട്ട് സംഘം. പ്രതീകാത്മക ചിത്രം

വയനാട്: വയനാട് ബാണാസുര വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടി. ഇന്ന് 6 മണിയോടെ പന്തിപ്പൊയില്‍ വാളാരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ മരിച്ചയാള്‍ മാവോയിസ്റ്റ് ആണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്നോ നാലോ പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്നും സൂചനയുണ്ട്. പ്രദേശത്തേക്ക് രാവിലെ മുതല്‍ പോലീസ് എത്തുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *