Breaking News

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മന്ത്രിമാര്‍ പാവകളാകും; സമ്മതിക്കില്ലെന്ന് ഘടകകക്ഷികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സൂപ്പര്‍ പവര്‍ നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെ ഘടകകക്ഷികള്‍. ഉപസമിതിയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ കടുത്ത എതിര്‍പ്പാണ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. മന്ത്രിമാരെ പാവകളാക്കാന്‍ സമ്മതിക്കില്ലെന്ന് ഘടകകക്ഷി മന്ത്രിമാര്‍ തുറന്നു പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ ഉടനടി ഒരു തീരുമാനം എടുക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍.
റൂള്‍ ഒന്‍പതില്‍ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി പ്രകാരം മാറ്റം വരുത്തിയാല്‍ വകുപ്പ് മന്ത്രി അറിയാതെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുക്കാനും നേരിട്ട് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ നല്‍കാനാവും. ഇതുവഴി ഉദ്യോഗസ്ഥ ഭരണമാണ് സംസ്ഥാനത്ത് സംഭവിക്കുക. വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
റൂള്‍ 21 എയില്‍ ഇതുപ്രകാരം മാറ്റം സംഭവിച്ചാല്‍ റൂള്‍സ് ഓഫ് ബിസിനസ് മുഖ്യമന്ത്രിക്ക് ബാധകമല്ലെന്ന അവസ്ഥയാകും. റൂള്‍സ് ഓഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി. റൂള്‍ 36ലെ മാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികള്‍ക്ക് മന്ത്രിമാരെ വിളിക്കാമെന്ന രീതിയില്‍ സംസ്ഥാനത്തെ ഭരണസംവിധാനത്തില്‍ മാറ്റമുണ്ടാകും.
അതേസമയം കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. റൂള്‍സ് ഓഫ് ബിസിനസ്സില്‍ മാറ്റംവരുത്തേണ്ടത് അത്യാവശ്യമാണെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാരിന് മുകളിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *