Breaking News

അതിര്‍ത്തിയില്‍ റഫാലും ഭീഷ്മയും: ബി.ആര്‍ പ്ലാനുമായി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്‌കരിച്ച് ഇന്ത്യന്‍ സൈന്യം. കരസേനയും വ്യോമസേനയും സംയുക്തമായാണ് ബി.ആര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ഉള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ബി.ആര്‍.പ്ലാന്‍.
ഇതിന്റെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ അതീവ ആക്രമണ ശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണരേഖയില്‍ ചൈന വിന്യസിച്ചിരിക്കുന്ന ടി-63, ടി-99 ടാങ്കുകളെക്കാള്‍ അപകടകരമാണ് ഇന്ത്യന്‍ ടാങ്കറുകളെന്ന് സൈനികരംഗത്തെ വിദഗ്ധര്‍ പറയുന്നു.


റഫാല്‍ യുദ്ധവിമാനത്തിന്റെ നിരീക്ഷണം ചൈനയും പാകിസ്ഥാനും പേടിയോടെയാണ് കാണുന്നത്. ചൈനയുടേയും പാകിസ്താന്റേയും ഏതുതരം ആക്രമണങ്ങളേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന സൂചനകളാണ് സൈന്യം പുറത്തുവിടുന്നത്.
റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായുള്ള ആശങ്ക കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ജനറല്‍ ബജ്വ പങ്കുവെച്ചിരുന്നു. അതേസമയം, ലാഡാക്കിലെ സംഘര്‍ഷ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏഴാമത് കോര്‍ കമാന്‍ഡര്‍ യോഗം തിങ്കളാഴ്ച നടന്നിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *