Breaking News

റംസിയുടെ ആത്മഹത്യ: കെ.ജി.സൈമണ്‍ അന്വേഷിക്കും


കൊല്ലം: കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വര്‍ഷങ്ങളായി പ്രണയിച്ച ശേഷം പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ പേരില്‍ ഈ മാസം 3നാണ് റംസി ആത്മഹത്യ ചെയ്തത് . റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നിലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകള്‍ നടന്നെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റംസിയുടെ മരണത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റംസി ഹാരിസിന്റെ അമ്മയോട് നടത്തിയ മൊബൈല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *