
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയുടെ ശരീരം പുഴുവരിച്ച സംഭവത്തില്‍ 3 പേര്‍ക്ക് സസ്പെന്ഷന്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണ, രോഗി ചികിത്സയില്‍ കഴിഞ്ഞ ആറാം വര്‍ഡിലെ രണ്ട് ഹെഡ് നഴ്സുമാര്‍ എന്നിവരെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആറാം വാര്‍ഡിലെ ചുമതലര്‍ക്കാര്‍ക്ക് ഗുരുതമായ വീഴ്ച സംഭവിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും നിഗമനത്തിലെത്തിയിരുന്നു.
അതേസമയം രോഗീ പരിചരണത്തില്‍ നേരിട്ട് ഇടപെടാത്ത ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതിനെതിരേ ഡോകര്ടര്മാരുടെ സംഘടനയായ കെജിഎംസിടിഎ സമരത്തിലേക്ക് നീങ്ങുകയാണ്. സസ്പെന്ഷന് പിന്‍വലിക്കുന്നതടക്കമുള്ള അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നടപടിയില്‍ പ്രതിഷേധിക്കുമെന്ന് നഴ്സുമാരും അറിയിച്ചിട്ടുണ്ട്.