

വർക്കല: താഴെ വെട്ടൂർ കുമാരുവിളാകം ശ്രീഭഗവതി ക്ഷേത്രത്തി ലെ ഓഫീസ് മുറിയും സ്റ്റോർ റൂമും കുത്തി തുറന്നായിരുന്നു മോഷണം. വെട്ടൂർ തെങ്ങറവിള വീട്ടിൽ 18 വയസുള്ള ഷിഹാബ്, വെട്ടൂർ ഫിഷറീസ് കോളനിയിൽ 19 വയസുള്ള അസീം എന്നിവ രാണ് വർക്കല പോലീസിന്റെ പിടിയിലായത്.

ക്ഷേത്രത്തിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി പൊട്ടിച്ച് അതിൽ നിന്നും പണം എടുത്തിരുന്നു. സ്റ്റോർ റൂമിൽ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ പ്രതികൾ കവർച്ച ചെയ്തു. ആകെ 21000 രൂപയുടെ നഷ്ടം കണക്കാക്കുന്ന തായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പ്രതികളുടെ ദൃശ്യം സമീപപ്രദേശങ്ങളിലുള്ള നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞതിനെ തുടർന്ന് പ്രതികളെ തിരിച്ചറിയുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.. പോലീസിൻ്റെ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിനിടെ മൊബൈൽ ഫോൺ വായ്പയുടെ മാസത്തവണ (EMI)അടയ്ക്കുന്നതിനുള്ള പണത്തിനു വേണ്ടിയാണ് കവർച്ച നടത്തിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. പ്രതികളിൽ നിന്നും പോലീസ് കവർച്ചാ സാധനങ്ങൾ കണ്ടെത്തു കയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

