Breaking News

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍

നെടുമങ്ങാട്: മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് സ്വദേശി വിജി(29)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിന് പുറകില്‍ കുഴിച്ചിട്ട നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവില്‍നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനുമൊപ്പമാണ് താമസം. സമീപവാസികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് തിങ്കളാഴ്ച മുതല്‍ താഴ്ന്ന നിലയിലായി കണ്ടതില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വീടിന് പുറകില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രദേശവാസിയായ സ്ത്രീ പറഞ്ഞത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *