![]()
കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എമാരായ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്കി ശാരീരികമായി ഉപദ്രവിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.
ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അടൂര്‍ പ്രകാശിനും എ പി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം സ്പെഷ്യല്‍ കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.