
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തത്. ആയുര്‍വേദ ചികിത്സയില്‍ കഴിഞ്ഞ ശിവശങ്കറിനെ വഞ്ചിയൂരുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയാണ് ഇ.ഡി കസ്റ്റഡിയില്‍ എടുത്തത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസിന്റെയും ഇ.ഡിയുടെയും വാദങ്ങള്‍ കോടതി അംഗീകരിച്ചു. ശിവശങ്കറിനെതിരെ തെളിവുകളുമായാണ് അന്വേഷണസംഘം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്.
ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തന്റെ ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന അന്വേഷണ ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന് അംഗീകരിക്കുകയായിരുന്നു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും കസ്റ്റംസ് സംഘം കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. ഈ വാദവും കോടതി അംഗീകരിച്ചു.
നേരത്തെ, കസ്റ്റംസ് സംഘം ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്ന വഴിക്കാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതും. എന്നാല്‍, അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.