Breaking News

മുഖ്യമന്ത്രി കള്ളക്കടത്തുകാര്‍ക്ക് താങ്ങും തണലുമാവുന്നു: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി കള്ളക്കടത്തുകാര്‍ക്ക് താങ്ങുംതണലുമാവുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് അഴിമതിയും കള്ളപ്പണ ഇടപാടുമാണ്. കള്ളക്കടത്തു സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ശിവശങ്കറിനെ പോലെയുള്ള ആള്‍ ഇത്തരത്തില്‍ കള്ളക്കടത്തിന് കൂട്ടുനിന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി.@സ്‌കൂള്‍ പദ്ധതിക്ക് പിന്നിലും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ ചെന്നിത്തല സ്‌കൂളില്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കണമെന്നും വ്യാപകമായ പരാതി ഇതിനെ പറ്റി ഉയര്‍ന്ന് വരികയാണെന്നും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ള സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കാന്‍ ഒരു നിമിഷം പോലും അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *