Breaking News

മണലിയിൽ പാലം യാഥാർഥ്യമായി

വിതുര : അരനൂറ്റാണ്ടായി മണലിക്കാരുടെ ഇരുകരകൾ കടക്കാനുള്ള സ്വപ്നം യാഥാർഥ്യമായി. വാമനപുരം നദിക്കു കുറുകേ, മണലിയിൽ നിർമിച്ച പാലം അടുത്തയാഴ്ച തുറന്നുനൽകും. ഇതോടെ നിരവധി ഊരുകളിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുകയാണ്.

മണലിയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഒരു പാലം എന്നത് പ്രദേശവാസികളുടെ വലിയ ആവശ്യമായിരുന്നു. വിതുര പഞ്ചായത്തിൽ ഏറ്റവുമധികം ആദിവാസി ഊരുകളുള്ള മണലി വാർഡിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. 1991-ൽ വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഇവിടെ കമ്പിപ്പാലം നിർമിച്ചത്. രണ്ടരവർഷം മുൻപാണ് മണലിയിൽ പുതിയ പാലത്തിനായി ഫണ്ട് അനുവദിച്ചത്.

നബാർഡിൽനിന്നുള്ള 1.68 കോടി രൂപയും കെ.എസ്.ശബരീനാഥൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 42 ലക്ഷവും ചേർത്ത് 2.10 കോടി ചെലവിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *