
കല്ലമ്പലം∙ ഭാര്യാ മാതാവിനെ വീട്ടിൽ കയറി മർദിച്ച കല്ലമ്പലം ആട്ടറക്കോണം പുത്തനക്കര വീട്ടിൽ നിഹാസി(42)നെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.പള്ളിക്കൽ മുക്കട റെൻസി മൻസിലിൽ റഹീന ബീവിക്കാണ് മർദനം ഏറ്റത്. ഇവരുടെ മകളും ആയുള്ള വിവാഹ ബന്ധം ഒഴിയാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യം ആണ് മർദനത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറഞ്ഞു.
വ്യാഴം വൈകിട്ട് 4.30 ന് വാടക വീടായ മുക്കട ബനീജാ മൻസിലിൽ എത്തിയ പ്രതി ഭാര്യ അൻസിയെ മർദിച്ചു. ഇതു തടയാൻ ശ്രമിച്ച ഭാര്യയുടെ മാതാവിനെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച പാരിപ്പള്ളിയിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ ഇൻസ്പെക്ടർ അജി.ജി.നാഥ്,എസ്ഐ:പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.