
പത്തനംതിട്ട: തനിക്കതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന് ബദലായി ഉരു ഉത്പ്പന്നം വന്നപ്പോള്‍ അതിന്റെ ആശയത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതല്ലാതെ തനിക്ക് യാതൊരുവിധ ബിസിനസ് ഇടപാടുകളുമില്ലെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി.
തന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ഇതിന്റെ ഭാഗമാകുകയാണ്. പ്രഥമിക അന്വേഷണം പോലും നടത്താതെയാണ് തന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തിയത്. തന്നെ പ്രതിയാക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നുമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല. പോലീസ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അറിയിച്ചിട്ടുമില്ല-കുമ്മനം പറഞ്ഞു.