Breaking News

ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ നോട്ടീസ്; സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യം

സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി നോട്ടീസ് നല്‍കി.
ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സൂചന
.

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സ്വത്ത് വകകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് അയച്ചത്. ബിനീഷിന്റെ സ്വത്ത് വകകള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലായെന്ന് ആവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നോട്ടീസുകള്‍ നല്‍കിയിട്ടുള്ളത്.
ബിനീഷിനെ ഈ മാസം 9ന് ഇ.ഡി കൊച്ചി ഓഫീസില്‍വച്ച് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യു.എ.ഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കൈപ്പറ്റിയെന്നും കമ്പനിയുടെ ഡയറക്ടര്‍ ബിനീഷാണെന്നും മൊഴി ലഭിച്ചിരുന്നു. കൂടാതെ, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് എന്‍.സി.ബി നടത്തിയ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തില്‍ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന പ്രതിക്ക് ബിനീഷ് സാമ്പത്തിക സഹായം ചെയ്തിരുന്നുവെന്നും വിവരം ലഭിച്ചു. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.
മാത്രമല്ല, ബിനീഷിനെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തുവെന്നും സൂചനയുണ്ട്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11ന് രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്തില്‍ ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *