Breaking News

ബാഗേജ് വിട്ടുകിട്ടാന്‍ സ്വാധീനം ചെലുത്തിയെന്ന് സമ്മതിച്ച് ശിവശങ്കര്‍

എം.ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ എടുത്തപ്പോള്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസില്‍ സ്വാധീനം ചെലുത്തിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. കസ്റ്റംസ് സ്വര്‍ണ്ണം കടത്തിയ ബാഗേജ് പിടികൂടിയ സമയത്ത് ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന് സമ്മതിച്ചതായാണ് എന്‍ഫോഴ്സ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് മെമ്മോയില്‍ പറയുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ അറസ്റ്റ് ചെയ്ത ശിവശങ്കറിനെ ഇന്ന് 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായിരിക്കും ഇ.ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *