Breaking News

പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൂന്നംഗ സംഘം പിടിയില്‍

kollam rape beacon news

കൊല്ലം: പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. പുനലൂര്‍ വിളക്കുടി സ്വദേശിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീക്ക് (25), നടുക്കുന്ന് നിഥിയാ മന്‍സിലില്‍ നിഥിന്‍(30), നടുക്കുന്ന് മംഗലത്ത് പുത്തന്‍ വീട്ടില്‍ വിഷ്ണു (28) എന്നിവരെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

മSയ് 29നാണ് പെണ്‍കുട്ടിയെ കാണാതായത്. കോണ്‍ക്രീറ്റ് പണിക്കാരനായ തൗഫീക്കുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്നും ജോലിസ്ഥലത്ത് ഭക്ഷണം ഉള്‍പ്പടെ എത്തിച്ച്‌ നല്‍കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നിഥിനെയും വിഷ്ണുവിനെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും വാഴപ്പാറ മാങ്കുന്ന് എസ്റ്റേറ്റിലെ പൊളിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിഥിനും വിഷ്ണുവും തട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. ഉറുകുന്നില്‍ നിന്നാണ് കുന്നിക്കോട് സി.ഐ മുബാറക്കിന്റെ നേതൃത്വത്തില്‍ പ്രതികളെയും പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *