
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ മാധ്യമരംഗമടക്കം വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു. നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും.
രണ്ട് ദിവസത്തെ ആയുസ്സേ 118 എ എന്ന കിരാത നിയമത്തിന് കേരള സമൂഹത്തില്‍ ഉണ്ടായിരുന്നുള്ളൂ. പിണറായി സര്‍ക്കാര്‍ പാസ്സാക്കിയ നിയമ ഭേദഗതിക്കെതിരെ സ്വന്തം പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിനുവരെ പരസ്യമായി രംഗത്തുവരേണ്ടി വന്നു. നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് പിന്തിരിയണമെന്ന രീതിയിലുള്ള പ്രസ്താവനകളാണ് സി.പി.ഐ(എം) കേന്ദ്ര നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
പൊതുജനത്തിനൊപ്പം ഇടതുമുന്നണിയില്ത്തന്നെയും എതിര്‍പ്പ് ശക്തമായതോടെയാണ് നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് പിന്നോട്ടു പോയത്. നിയമ ഭേദഗതിക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും രംഗത്തുവന്നിരുന്നു. ശനിയാഴ്ചയായിരുന്നു ഗവര്‍ണര്‍ നിയമം നടപ്പിലാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്.