
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) മിന്നല്‍ പരിശോധന. ഇവരുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്.
കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടുള്ള വീട്ടിലും, ദേശീയ ചെയര്‍മാന്‍ ഒ.എം.എ.സലാമിന്റെ മഞ്ചേരിയിലെ വീട്ടിലുമാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്.