Breaking News

പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം; ഒഴിപ്പിക്കല്‍ ശ്രമത്തിന് പിന്നാലെ സ്റ്റേ

രാജനും കുടുംബവും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മരണം അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. പൊങ്ങയില്‍ രാജനും ഭാര്യ അമ്പിളിയുമാണ് ഒഴിപ്പിക്കല്‍ നടപടി തടയാന്‍ നടത്തിയ ആത്മഹത്യ ഭീഷണിയെത്തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചത്. റൂറല്‍ എസ്.പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
ഒഴിപ്പിക്കല്‍ നടപടിക്കിടെ ഉണ്ടായ സംഭവത്തിന് കാരണമായിട്ടില്ലെന്നാണ് പോലീസിന്റ് നിലപാട്. പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, വീട് ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നെയ്യാറ്റിന്‍കര കോടതി വിധിക്കെതിരെ കുടുംബം 21-ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22-ാം തീയതി ഉച്ചക്ക് രണ്ടുമണിയോടുകൂടിയാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.
എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടിസ് അയയ്ക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് ജനുവരി 15ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എന്നാല്‍, ഇതിന് മുമ്പേതന്നെ ഒഴിപ്പിക്കല്‍ നടപടിയും തുടര്‍ന്നുള്ള ദാരുണ സംഭവങ്ങളും നടന്നു കഴിഞ്ഞിരുന്നു.
പൊലീസിന്റെ വിലക്ക് മറികടന്ന് രാജന്റെ സംസ്‌കാരം വിവാദ സ്ഥലത്തുതന്നെ കഴിഞ്ഞ ദിവസം മക്കള്‍ നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവിന് പിന്നാലെ മരണപ്പെട്ട അമ്പിളിയുടെ സംസ്‌കാരവും ഇതേ സ്ഥലത്ത് ഇന്ന് നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *