
തിരുവനന്തപുരം: സമരങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ച എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മൂന്നാം കോടതിയിലാണ് ഇത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പി.എസ്.സി തട്ടിപ്പ് കേസില്‍ പ്രതികളാണ് ശിവരഞ്ജിത്തും നസീമും. എം.എല്‍.എമാരടക്കം പ്രതികളായ 73 കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ പലപ്പോഴായി അപേക്ഷ നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ച കേസുകളാണ് ഇവയില്‍ ഏറിയ പങ്കും. നേരത്തെ നിയമസഭയിലെ അതിക്രമത്തിന്റെ പേരില്‍ എംഎല്‍എമാര്‍ക്കെതിരെയെടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.