Breaking News

പണമില്ലെങ്കില്‍ ചികിത്സയില്ല; കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍

കൊച്ചി: കോവിഡ് ചികിത്സയിലിരിക്കേ മരിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ കുടുംബത്തിന് പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരേ കൂടുതല്‍ പരാതികള്‍. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ച ബൈഹക്കി സ്വന്തം സഹോദരന് അയച്ച ഓഡിയോ സന്ദേശവും ചികിത്സയിലിരിക്കേ മരിച്ച ജമീല ഐസിയുവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നുവെന്ന മകള്‍ ഹൈറുന്നീസയുടെ വെളിപ്പെടുത്തലുമാണ് പുതിയ പരാതികള്‍.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് പ്രത്യേകം പണം അടയ്ക്കണമെന്നും നാല്‍പതിനായിരം രൂപ വേണമെന്നും ബൈഹക്കി ആവശ്യപ്പെട്ടുവെന്നും ബൈഹക്കിയുടെ സഹോദരന്‍ പറഞ്ഞു. ഇവിടെ ചികിത്സയിലിരിക്കെ മരിച്ച ജമീല ചികിത്സാസമയത്തെ പിഴവുകളെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് മകള്‍ ഹൈറുന്നിസയും പറഞ്ഞു. ജമീലയുടെ ബന്ധുക്കളും അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കും. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടുവെന്ന ഡോ. നജ്മയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *