
പട്‌ന: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കവേ ട്വിറ്ററിലൂടെ വോട്ട് തേടിയതിനെത്തുടര്‍ന്നാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് സൂചന.
”ഇത്തവണ നീതി, തൊഴില്‍, കര്‍ഷക തൊഴിലാളികള്‍, എന്നിവര്‍ക്കായി നിങ്ങളുടെ വോട്ട് മഹസഖ്യത്തിന് വേണ്ടി മാത്രം ചെയ്യുക. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍’- ഇങ്ങനെയായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പ് ദിവസം വോട്ട് തേടാന്‍ പാടില്ലെന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം.