Breaking News

ആരോഗ്യ സേതു ആപ് ആര് നിര്‍മിച്ചുവെന്ന് വ്യക്തമാക്കണം: വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആരോഗ്യ സേതു ആപ് ആരാണ് നിര്‍മ്മിച്ചതെന്ന വിവരം വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപാണ് ആരോഗ്യ സേതു മൊബൈല്‍ ആപ്.
ഇക്കാര്യത്തില്‍ ആരോഗ്യ സേതു വെബ് സൈറ്റിലെ വിവരങ്ങളില്‍ അവ്യക്തതയുണ്ട്. നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ് നിര്‍മിച്ചതെന്ന് ആരോഗ്യ സേതു വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ വിവരാവകാശപ്രകാരം വിവരം ആരാഞ്ഞതിനുള്ള മറുപടിയില്‍ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിര്‍മിച്ചതെന്ന് അറിയിച്ചിട്ടുണ്ട്.
ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ ഗവേണന്‍സ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നല്‍കിയത്.
ഇതേത്തുടര്‍ന്ന് ആരാണ് ആരോഗ്യസേതു ആപ് നിര്‍മിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെബ്‌സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കില്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ ഡൊമൈനില്‍ വെബ്‌സൈറ്റ് നിര്‍മിച്ചതെന്നും കമ്മിഷന്‍ ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *