Breaking News

നിരോധനാജ്ഞ: മാനദണ്ഡങ്ങള്‍ പാലിച്ച് സമരങ്ങള്‍ തുടരുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിരോധനാജ്ഞ പ്രഖ്യാപിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരങ്ങള്‍ തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാമെന്ന് നോക്കേണ്ടെന്നും കെ.സുരേന്ദ്രന്‍ പ്രസ്താവിച്ചു.
രാജ്യം മുഴുവന്‍ അണ്‍ലോക്ക് നിയമം പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമമെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടര്‍ച്ചയായ സമരങ്ങളുണ്ടാവും. കോണ്‍ഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്. അതിന് ശേഷം പ്രതികരിക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *