Breaking News

നിങ്ങളുടെ മകളോട് ഇങ്ങനെ ചെയ്യുമോ? യു.പി പോലീസിനെതിരെ അലഹാബാദ് ഹൈക്കോടതി

ഹത്രസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കത്തിച്ച സ്ഥലം

ഹത്രസ്(യുപി): ഹത്രസില്‍ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ അലഹാബാദ് ഹൈക്കോടതി. ബന്ധുക്കളുടെ അനുമതിയില്ലാതെ പുലര്‍ച്ചെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ച നടപടി ഹൈക്കോടതി ചോദ്യം ചെയ്തു.
അസാധാരണ സാഹചര്യത്തിലായിരുന്നു അങ്ങനെ ചെയ്തതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞതോടെ നിങ്ങളുടെ മകളായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമായിരുന്നോ എന്നുചോദിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനമെന്നും കോടതി ചോദിച്ചു.
സ്വയം കേസെടുത്ത അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് മുന്‍പാകെ ഹാജരായ ബന്ധുക്കള്‍, കേസിലെ നിയമനടപടികള്‍ യുപിക്കു പുറത്തേക്കു മാറ്റണമെന്നും തങ്ങള്‍ക്കു സുരക്ഷ നല്‍കണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചു. പൊലീസിനെതിരെ കടുത്ത ഭാഷയിലാണ് അവര്‍ കോടതിയില്‍ പ്രതികരിച്ചത്.
യുപി പൊലീസില്‍ വിശ്വാസമില്ലെന്നും സിബിഐ നടത്തുന്ന നീക്കങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കേസ് സംബന്ധിച്ച നിയമ നടപടികള്‍ ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിനു കോടതി വീണ്ടും വാദം കേള്‍ക്കും.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, 2 സഹോദരന്‍മാര്‍, സഹോദരന്റെ ഭാര്യ എന്നിവരാണു മൊഴി നല്‍കിയത്. യുപി അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് കെ. അവസ്തി, ഡിജിപി എച്ച്.സി. അവസ്തി എന്നിവരും കോടതിയില്‍ ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *