
വര്‍ക്കല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തങ്ങളുടെ പ്രതിനിധികള്‍ ആരാണെന്ന് കേരള ജനത തീരുമാനിക്കുന്ന വിധിയെഴുത്തിന്റെ ആദ്യഘട്ടം നാളെ. പോളിംഗ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ തന്നെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങി വിവിധ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് തിരിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ 33 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണി വരെയാണ് തെരഞ്ഞെടുപ്പ്. കോവിഡ് പ്രോട്ടോകാള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

