
തിരുവനന്തപുരം: കേരള വികസനം അട്ടിമറിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. നവബംര്‍ 25നാണ് എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുക. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് വന്ന കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. ഇതിനെതിരെയാണ് എല്‍.ഡി.എഫ് ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.