Breaking News

ഡോ. സോനയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

ഡോ.സോന, മഹേഷ്‌

തൃശൂര്‍: തൃശൂര്‍ കുട്ടനെല്ലൂരില്‍ ഡന്റല്‍ ക്ലിനിക് നടത്തിയിരുന്ന ഡോ. സോന കുത്തേറ്റു മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സോനയ്‌ക്കൊപ്പം താമസിച്ചിരുന്ന പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. വിവാഹബന്ധം വേര്‍പെടുത്തിയ സോന 2 വര്‍ഷമായി മഹേഷിനൊപ്പമായിരുന്നു താമസം.
ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനില്‍ക്കെയാണു സോനയ്ക്കു ചൊവ്വാഴ്ച കുത്തേറ്റത്. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ മരിച്ചു.
മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നു.
സോനയുടെ ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതു മഹേഷ് ആയിരുന്നു. 7 ലക്ഷം രൂപയുടെ പണി നടത്തിയതിനു പലപ്പോഴായി 22 ലക്ഷം രൂപ വാങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. കൊലപാതകം നടത്തിയശേഷം മുങ്ങിയ പ്രതിയുടെ കാര്‍ കൂര്‍ക്കഞ്ചേരിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *