
ന്യൂഡൽഹി :ചൈന വിരോധം തുടരുമ്പോഴും ഇന്ത്യയിൽ ആധിപത്യം പുലര്‍ത്തുന്ന ഒരു ബ്രാൻഡ് ഉണ്ട്. ചൈനീസ് ബ്രാൻഡായ ഷവോമി സ്മാര്‍ട്ട് ഫോൺ വിപണിയിൽ ഇന്ത്യയിൽ ഇപ്പോഴും ഒന്നാമത് തന്നെയാണ് ഷവോമി. 29 ശതമാനം വിപണി വിഹിതമാണ് കമ്പനിയ്ക്ക് ഉള്ളത്. ചൈനയുമായുള്ള സംഘര്‍ഷങ്ങൾ തുടരുമ്പോഴും തുടരുമ്പോഴും ഈ ആധിപത്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളോടെ സ്മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ചത് തന്നെയാണ് ഇന്ത്യയിൽ ഷവോമിയ്ക്ക് കരുത്ത് ആയത്.