Breaking News

ചീഫ് ജസ്റ്റീസിനെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍

പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്‌ക്കെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചീഫ് ജസ്റ്റീസിന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്ടര്‍ അനുവദിച്ച നടപടിയെ മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന എംഎല്‍എമാരുടെ അയോഗ്യതാ കേസ് വിധിയുമായി ചേര്‍ത്തുവായിച്ചായിരുന്നു ഒക്ടോബര്‍ 21ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ സ്വാധീനിക്കുന്ന എം.എല്‍.എമാരുടെ അയോഗ്യതാ കേസ് വിധി പറയാനിരിക്കെയാണ് കന്‍ഹ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രശാന്ത ഭൂഷന്റെ ട്വീറ്റ്.
ഈ ട്വീറ്റിലാണ് തനിക്ക് തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നവെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചത്. ഇതിന് മുമ്പും ചീഫ് ജസ്റ്റിസിനും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്നു മുമ്പ് കോടതി വിധിച്ചിരുന്നു. ശിക്ഷയായി ഒരു രൂപ പിഴയടയ്ക്കുകയും ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *