
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് പതിനാറാം മൈലില്‍ ഗതാഗത നിരോധനം. പതിനാറാം മൈല്‍-വേങ്ങോട് റോഡില്‍ മുറിഞ്ഞപാലം തോടിന് കുറുകെയുള്ള പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം 5-ാം തീയതി മുതല്‍ നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തിരുവനന്തപുരത്തുനിന്നും വേങ്ങോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തോന്നയ്ക്കല്‍ ജംഗ്ഷനില്‍നിന്നും എ.ജെ.കോളേജ്, കല്ലൂര്‍ വഴി പോകണം. ആറ്റിങ്ങലില്‍നിന്നും വേങ്ങോട് പോകേണ്ടവര്‍ ചെമ്പകമംഗലം ജംഗ്ഷനില്‍നിന്നും മങ്കാട്ടുമൂല, മുട്ടക്കോണം വഴി പോകണം. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പതിനാറാം മൈലിന് ശേഷം കിണ്ടിമുക്കില്‍നിന്നും പ്ലാവറ, ഐക്കുട്ടികോണം വഴി സൊസൈറ്റി മുക്കില്‍ പോകാനാവുമെന്നും അറിയിപ്പില്‍ പറയുന്നു.