Breaking News

കേന്ദ്ര ഏജന്‍സികളെ അതിര്‍ത്തിയിലേക്ക് അയയ്ക്കൂ: ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: കേന്ദ്ര ഏജന്‍സികളെ കാശ്മീരിലേക്ക് അയയ്ക്കൂവെന്ന് ബി.ജെ.പിയോട് ശിവസേന. ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ പരിഹസിച്ചാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ബി.ജെ.പിക്കെതിരെ രംഗത്തുവന്നത്. കര്‍ഷകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത് ക്രൂരമാണെന്നും സാമ്ന പറയുന്നു.
കര്‍ഷകര്‍ക്ക് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധം നയിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ അനാച്ഛാദനം ചെയ്ത മോദിയും കൂട്ടരും ഇപ്പോള്‍ കര്‍ഷകരോട് ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതിമ പോലും വിലപിക്കുന്നുണ്ടാകുമെന്ന് സാമ്‌നയില്‍ വിമര്‍ശനമുണ്ട്.
‘പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രഏജന്‍സികള്‍ ലക്ഷ്യമിടുന്നു. എന്‍ഫോഴ്സ്മെന്റിനേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ഏജന്‍സികള്‍ക്ക് അവരുടെ സാമര്‍ഥ്യം തെളിയിക്കാനുള്ള അവസരം കൊടുക്കണം. പ്രതിഷേധിക്കുന്ന കര്‍ഷകരെ നിങ്ങള്‍ തീവ്രവാദികളെന്ന് വിളിക്കുമ്പോള്‍ യഥാര്‍ഥ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിയിലേക്കെത്തുകയാണ്. എപ്പോഴും ബുള്ളറ്റുകള്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ഈ കേന്ദ്ര ഏജന്‍സികളെ നിങ്ങള്‍ അതിര്‍ത്തിയിലേക്കയക്കുക, അല്ലാതെ വേറെ മാര്‍ഗമില്ല.’-ശിവസേന വിമര്‍ശിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *