Breaking News

കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കെ.ടി.ജലീല്‍

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം എത്തിച്ച് വിതരണം ചെയ്ത സംഭവത്തിലാണ് മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഇത്തവണ ഔദ്യോഗിക വാഹനത്തില്‍ പൊലീസ് സുരക്ഷയോടെയാണ് കെ.ടി.ജലീല്‍ കസ്റ്റംസ് പ്രിവന്റീവ് കൊച്ചി ഓഫിസില്‍ ഹാജരായത്.
സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനം മതഗ്രന്ഥം വിതരണം ചെയ്യാന്‍ ഉപയോഗിച്ചതിലൂടെ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും വിതരണം ചെയ്ത മതഗ്രന്ഥങ്ങളുടെ ഭാരവും തമ്മിലുള്ള പൊരുത്തക്കേടുകളെക്കുറിച്ചും ചോദ്യം ഉണ്ടാവും.
സി-ആപ്റ്റിന്റെ വാഹനത്തില്‍ മതഗ്രന്ഥം കൊണ്ടുപോകുന്ന വഴിക്ക് തൃശ്ശൂരില്‍വച്ച് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം തകരാറിലായതും ദുരൂഹത ഉയര്‍ത്തുന്നതാണ്. ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിലും മന്ത്രിക്ക് മറുപടി പറയേണ്ടി വരും.
നേരത്തെ, എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ രണ്ട് തവണ വീതം ചോദ്യം ചെയ്തിരുന്നു. പ്രോട്ടോകോള്‍ ലംഘനത്തിനോടൊപ്പം മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോയെന്നും അതില്‍ മന്ത്രിക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നുമാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *