
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ ബാധകമാവും. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന സിനിമാ, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍ക്കും ഇതു ബാധകമായിരിക്കും.