Breaking News

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: 16 മണ്ഡലങ്ങളില്‍ സിപിഎം; 4 മണ്ഡലങ്ങളില്‍ സിപിഐ

LDF-NEW

 

ലോക് സഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളില്‍ സിപിഎം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും.  സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ – എ സമ്പത്ത് (സിപിഎം)
കൊല്ലം- കെ എന്‍ ബാലഗോപാല്‍ (സിപിഎം)
പത്തനംതിട്ട – വീണ ജോര്‍ജ്ജ് (സിപിഎം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ – എ എം ആരിഫ് (സിപിഎം)
ഇടുക്കി – ജോയിസ് ജോര്‍ജ്ജ് (സിപിഎം സ്വതന്ത്രന്‍)
കോട്ടയം – വി എന്‍ വാസവന്‍ (സിപിഎം)
എറണാകുളം – പി രാജീവ് (സിപിഎം)
ചാലക്കുടി – ഇന്നസെന്റ് (സിപിഎം സ്വതന്ത്രന്‍)
തൃശൂര്‍ – രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ – പി കെ ബിജു (സിപിഎം)
പാലക്കാട് – എം ബി രാജേഷ് (സിപിഎം)
പൊന്നാനി – പി വി അന്‍വര്‍ (സിപിഎം സ്വതന്ത്രന്‍)
മലപ്പുറം – വി പി സാനു (സിപിഎം)
കോഴിക്കോട് – എ പ്രദീപ് കുമാര്‍ (സിപിഎം)
വടകര – പി ജയരാജന്‍ (സിപിഎം)
വയനാട് – പി പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ – പി കെ ശ്രീമതി (സിപിഎം)
കാസര്‍കോട് – കെ പി സതീഷ് ചന്ദ്രന്‍ (സിപിഎം)

ഇവരില്‍ പി കെ ശ്രീമതിയും സി ദിവാകരനും മുന്‍ മന്ത്രിമാരാണ്. കെ എന്‍ ബാലഗോപാലും പി രാജീവും മുന്‍ രാജ്യസഭാംഗങ്ങളാണ്. കെ പി സതീഷ് ചന്ദ്രന്‍, പി ജയരാജന്‍, രാജാജി മാത്യു തോമസ്, വി എന്‍ വാസവന്‍ എന്നിവര്‍ മുന്‍ എംഎല്‍എമാരുമാണ്.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *