![]()
തിരുവനന്തപുരം കല്ലറ മദര്‍ ഇന്ത്യ സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ കോണ്‍വൊക്കേഷന്‍ ദിനാചരണ പരിപാടികള്‍ പ്രശസ്ത ടെലിവിഷന്‍ താരവും മജീഷ്യനുമായ മനു പൂജപ്പുര ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കുന്നതടക്കമുള്ള ആചാരമര്യാദകള്‍ കുരുന്നുകളെ പഠിപ്പിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധവെയ്‌ക്കേണ്ടതെന്ന് മനു പൂജപ്പുര പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ, വൈകാരിക, ബൗദ്ധിക, ആത്മീയ ഉന്നമനമായിരിക്കണം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ മദര്‍ ഇന്ത്യ സ്‌കൂള്‍ പ്രകടിപ്പിച്ചിട്ടുള്ള ചരിത്രപരമായ മികവിന് തെളിവാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ള നിരവധി പുരസ്‌കാരങ്ങളെന്നും ഇവിടുത്തെ അധ്യാപകര്‍ അഭിനന്ദനാര്‍ഹരാണെന്നും മനു പൂജപ്പുര കൂട്ടിച്ചേര്‍ത്തു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ബി.കെ രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. ടിവി സംസ്‌കാര ഡയറക്ടറും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി. മോഹന്‍കുമാര്‍ സന്നിഹിതനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് മനു പൂജപ്പുര അവതരിപ്പിച്ച മാജിക് പ്രദര്‍ശനവും എല്‍കെജി-യുകെജി വിദ്യാര്‍ത്ഥികളുടെ കലാപ്രകടനവും ശ്രദ്ധേയമായി.
![]()
![]()
![]()