
പത്തനംതിട്ട: ഇന്ന് രാത്രിയില്‍ ആകാശം ശാരദപൗര്‍ണ്ണമിയുടെ മനോഹാരിതയിലാകും. ഇന്നത്തെ പൗര്‍ണമിക്ക് അപൂര്‍വതയുണ്ടെന്നാണ് വാന നിരീക്ഷകര്‍ പറയുന്നത്. ഇന്ന് ദര്‍ശിക്കാവുന്ന പൗര്‍ണ്ണമി ബ്ലൂ മൂണ്‍(നീല ചന്ദ്രന്‍) ആയിരിക്കും.
ഒരേ മാസത്തില്‍ത്തന്നെ രണ്ട് വന്നാല്‍ രണ്ടാമത്തേത് ബ്ലൂ മൂണ്‍ എന്നാണ് പറയുക. ഈ മാസം ഒന്നിന് പൗര്‍ണ്ണമി ആയിരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍, ഇന്നത്തെ പൗര്‍ണ്ണമിക്ക് മൈക്രോ മൂണ്‍ എന്ന പ്രത്യേകത കൂടിയുണ്ട്. ഭൂമിയില്‍നിന്ന് വളരെ അകലത്തിലുള്ള ചന്ദ്രനാണ് മൈക്രോമൂണ്‍.
ഈ സമയം ചന്ദ്രന്‍ അല്‍പം വലുപ്പക്കുറവിലും തിളക്കക്കുറവിലുമാണ് കാണപ്പെടുക. ബ്ലൂ മൂണ്‍ ഇനി 2023 ല്‍ ഉണ്ടാകുമെങ്കിലും അത് മൈക്രോ ബ്ലൂമൂണല്ല. ഇന്ന് ശാരദ പൗര്‍ണമി കൂടി ആയതിനാല്‍ പലര്‍ക്കും ഇത് ഉത്സവകാലം കൂടിയാണ്. ശരത് കാലത്ത് കാണപ്പെടുന്ന പൗര്‍ണമിയാണ് ശാരദ പൗര്‍ണമി.