
ബെയ്ജിങ്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ചൈന. ആപ്പ് നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന (ണഒഛ) നിയമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു. ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിച്ച് ആപ്പുകള്‍ നിരോധിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.
ഇന്ത്യയില്‍നിന്ന് ചൈനയുള്‍പ്പെടെയുള്ള വിദേശ കമ്പനികള്‍ ന്യായവും നഷ്പക്ഷവും വിവേചനരഹിതവുമായ സൗഹാര്‍ദ്ദ മനോഭാവം പ്രതീക്ഷിക്കുന്നതായും അതിനാല്‍ ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന ലോക വ്യാപാര സംഘടന നിയമങ്ങള്‍ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.
ഇതുവരെ 267 ആപ്പുകള്‍ ഇതുവരെ കേന്ദ്രം നിരോധിച്ചു. ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.