വര്‍ക്കല കുരക്കണ്ണി തെങ്ങഴികത്ത് വീട്ടില്‍ ടാക്സി ഡ്രൈവര്‍ ആയ രജിത്ത് എന്നയാളെ തലയിലും നെഞ്ചത്തും മുതുകത്തും കമ്പിപാരയും കടാരയും ഉപയോഗിച്ച് കുത്തിയും മുറിവേല്‍പ്പിച്ചും മുളവടി കൊണ്ട് ഇടതു കൈയില്‍ അടിച്ചു അസ്ഥിക്ക് പൊട്ടല്‍ എല്പ്പിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ പ്രതികളായ മൂവര്‍ സംഘത്തെ വര്‍ക്കല പോലിസ് അറസ്റ്റു ചെയ്തു. 23.01.2020 ല്‍ ജോലി കഴിഞ്ഞു വീട്ടിലെത്തിയ രജിത്തിനെ വീടിന്റെ മുന്‍വാതില്‍ തല്ലി തകര്‍ത്തു അകത്തു കയറി രാജിത്തിനെയും ഭാര്യയെയും മാരകമായി ദേഹോപദ്രവം എല്പിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചു കേസ്സിലാണ് രാജേഷ് വര്‍ക്കല കുരക്കണ്ണി ദേശത്ത് തെങ്ങഴികത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ രാജേഷ് വയസ്സ് 27, കൃഷ്ണന്‍ കുട്ടി മകന്‍ കിച്ചു വയസ്സ് 33, പ്രഭാകരന്‍ മകന്‍ പ്രദീപ് വയസ്സ് 38 എന്നിവരെയാണ് വര്‍ക്കല പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റ നേതൃത്വത്തില്‍ വര്‍ക്കല സബ്-ഇന്‍സ്പെക്ടര്‍ ശ്യാം MG , GASI മാരായാ അനില്‍കുമാര്‍ രാധാകൃഷ്ണന്‍, CPO ഷിബു എന്നിവര്‍ അടങ്ങിയ സംഘം കോട്ടാരക്കര പുത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പരിക്കേറ്റ രജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ചികിത്സയില്‍ കഴിയുന്നു. രജിത്തിനെ ആക്രമിച്ച ശേഷം പുത്തൂരുള്ള ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റെ ചെയ്തു.